കളിക്കാനിറങ്ങാത്ത താരത്തിന് മഞ്ഞക്കാര്‍ഡും പിന്നാലെ പെനാല്‍റ്റിയും; വാറാണ് താരം

ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗിലാണ് ആരാധകരെ ഞെട്ടിച്ച മഞ്ഞക്കാര്‍ഡും പെനാല്‍റ്റിയും പിറന്നത്.

കളിക്കിടെയുണ്ടാകുന്ന ഫൗളുകള്‍ക്ക് റഫറി മഞ്ഞയോ ചുവപ്പോ കാര്‍ഡ് നല്‍കുന്നതും പെനാല്‍റ്റി വിധിക്കുന്നതുമൊക്കെ സാധാരണയാണെങ്കിലും ഇവിടെ കാര്‍ഡ് കിട്ടിയത് പ്ലേയിങ്ങ് ഇലവനിലെ കളിക്കാരനല്ല.

പകരക്കാരനാകാനൊരുങ്ങി ഗ്രൗണ്ടിന് പുറത്ത് തയ്യാറെടുക്കുന്ന താരത്തിനായിരുന്നു. ഈ പിഴവിന് ശിക്ഷയായി എതിര്‍ടീമിന് റഫറി പെനാല്‍റ്റിയും സമ്മാനിച്ചു.

ഹോള്‍സ്റ്റെയ്ന്‍ കീലും വി.എഫ്.എല്‍. ബോഷമും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു വാറിന്റെ സഹായത്തോടെ റഫറിയുടെ ഈ തൂരുമാനങ്ങള്‍. ഹോം മത്സരത്തില്‍ ഹോള്‍സ്റ്റെയ്ന്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഗോളാക്കിമാറ്റാന്‍ ബോഷം സ്ട്രൈക്കര്‍ സില്‍വെരെ ഗാവോളയ്ക്ക് കഴിഞ്ഞില്ല.

ഇടതുഭാഗത്ത് നിന്ന് സില്‍വെരെ തൊടുത്ത വലങ്കാന്‍ ഷോട്ട് പോസ്റ്റിനോട് ചേര്‍ന്ന് നേരെ പുറത്തേക്ക്. ഒന്നാന്തരമൊരു അവസരം തുലച്ചതിന് ആരാധകരും കമന്റേറ്റര്‍മാരും സില്‍വെരെയെ പഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്

മത്സരം പുരോഗമിക്കുന്നതിനിടെ ഹോള്‍സ്റ്റെയ്ന്‍ ഗോളി ഗോള്‍കിക്കെടുക്കുന്നത് വീഡിയോ റഫറിയുടെ നിര്‍ദേശമനുസരിച്ച് റഫറി തടഞ്ഞുവച്ചു. പിന്നാലെ റഫറി ഓടി സൈഡ് ലൈനിലെത്തി പകരക്കാരനായി ഇറങ്ങാന്‍ വാംഅപ്പ് ചെയ്യുകയായിരുന്ന മൈക്കല്‍ എബെര്‍വെയ്ന് മഞ്ഞകാര്‍ഡ് കാണിച്ചു.

നില്‍വെരെയുടെ ഷോട്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ ഗോള്‍ലൈനിന്റെ അടുത്ത് നിന്ന് വാംഅപ്പ് ചെയ്യുകയായിരുന്ന എബെര്‍വെയ്ന്‍ കാലുകൊണ്ട് തടഞ്ഞതാണ് കാരണം. പന്ത് പുറത്ത് പോകും മുന്‍പ് തന്നെ എബെര്‍വെയ്ന്‍ പന്ത് തൊട്ടു എന്ന് വീഡിയോയില്‍ തെളിഞ്ഞിരുന്നു.

എബെര്‍വെയ്‌ന് കാര്‍ഡ് നല്‍കിയതിന് പിന്നാലെ ബോഷമിന് അനുകൂലമായി റഫറി പെനാല്‍റ്റിയും വിധിച്ചു. നേരത്തെ ഗോള്‍ ചാന്‍സ് നഷ്ടപ്പെടുത്തിയ സില്‍വെരെ എംബൗസി കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ടീമിന് സമനില സമ്മാനിക്കുകയും ചെയ്തു.

പക്ഷേ കളിയുടെ കൈമാക്‌സ് ഹോള്‍സ്റ്റയ്‌ന് അനുകൂലമായിരുന്നു. രണ്ടാം പകുതുയുടെ തുടക്കത്തില്‍ യാന്നി ലൂക്ക സെറയുടെ ഗോളിലൂടെ ഹോള്‍സ്റ്റെയ്ന്‍ വിജയം കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News