നിയമസഭയില്‍ വി.കെ പ്രശാന്തിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും കന്നി ചോദ്യങ്ങള്‍

തിരുവനന്തപുരം: ചെറുപ്പക്കാരുടെ പ്രതിനിധിയായി സഭയിലെത്തിയ വി.കെ പ്രശാന്ത് യുവാക്കളുടെ അവസരങ്ങള്‍ക്ക് വേണ്ടി വാദിച്ചാണ് തുടങ്ങിയത്. ടൂറിസം സംബന്ധിച്ചായിരുന്നു എംഎല്‍എ ബ്രോയുടെയും ചോദ്യം.

ഗൈഡുകള്‍ക്കുള്ള പരിശീലന പദ്ധതി തയാറായെന്നും കൂടുതല്‍ ഗൈഡുമാരെ നിയമിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി.

നിയമസഭയിലെ ആദ്യ ഇടപെടല്‍ സ്ത്രീകള്‍ക്കു സമര്‍പ്പിച്ചായിരുന്നു പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയത്. കായലുകളുടെ നാടായ അരൂരിന്റെ ടൂറിസം വികസനത്തെ കുറിച്ചായിരുന്നു ചോദ്യം.

അരൂരിന്റെ സാധ്യതകള്‍ പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here