പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി അറസ്റ്റിൽ

കിടങ്ങൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി ബെന്നി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബെന്നിയെ പിടികൂടിയത്. മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്.

കേസിലെ മറ്റ് പ്രതികളായ ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​രെ കഴിഞ്ഞ ദിവസം കി​ട​ങ്ങൂ​ർ പോ​ലീ​സ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

കുട്ടിയുടെ അസ്വാഭാവികപെരുമാറ്റം മനസിലാക്കിയ ബന്ധു കാര്യങ്ങൾ തിരക്കിയപ്പോളാണ് പീഡനവിവരം കുട്ടി പറഞ്ഞത്. കുട്ടിയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ ഡോക്ടറിനോട് കൗൺസിലിങ്ങിൽ താൻ നേരിട്ട അതിക്രമം പെൺകുട്ടി തുറന്നു പറഞ്ഞു.

ഇതോടെയാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here