കരമന കൂടത്തിൽ കൂട്ടമരണം; കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കരമന കൂടത്തിൽ കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതപെടുത്തി പൊലീസ്.അന്വേഷണ സംഘം യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.
കുടംബത്തിന്‍റെ സ്വത്ത് വിവരങ്ങൾ നൽകാൻ തിരുവനന്തപുരത്തെ അഞ്ച് വില്ലേജുകൾക്ക് നോട്ടീസ് നൽകി.

കാര്യസ്ഥൻ രവീന്ദ്രൻ നായരുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു. ഡി സി പി മുഹമ്മദ് ആരിഫിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.

ഡി ഐ ജി ഹർഷിതാ അട്ടല്ലൂരിയുടെ മോൽനോട്ടത്തിലാണ് അന്വേഷമം ആരംഭിച്ചിരിക്കുന്നത്
.കൂടത്തിൽ കുടംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.

മണക്കാട്,പേട്ട,തൈക്കാട്,പാൽക്കുളങ്ങര,നേമം തുടങ്ങിയ വില്ലേജുകളിലാണ് കൂടത്തിൽ കുടുംബാംഗങ്ങളുടെ സ്വത്തുക്കൾ വ്യാപിച്ച് കിടക്കുന്നത്. അതിനാൽ ഭൂമിയുടെ കൃത്യമായ വിവരങ്ങൾ നൽകാൻ അന്വേഷണ സംഘം വില്ലേജ് ഓഫീസർമാർക്ക് രേഖാമൂലം നിർദ്ദേശനൽകി.

ഇതിന്‍റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ രേഖകൾ പരിശോധിച്ച് സർവ്വേ ഡിപ്പാർട്ട് മെന്‍റിന്‍റെ സഹായത്തോടെ വസ്ഥുക്കൾ അളന്ന് തിട്ടപെടുത്തും. ഇതിനിടെ രവീന്ദ്രൻ തിരുവനന്തപുരത്തെ ഒരു സഹകരണ ബാങ്കിലെ തന്‍റെ അക്കൗണ്ട് നമ്പരിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചു.

തുടർന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു.നിൽവിൽ സ്വത്ത് സംബന്ധമായ കേസ് മാത്രമാണ് സംഘം പരിശോധിക്കുന്നത്.

ജയമാധവന്‍റെയടക്കമുള്ള ദുരൂഹമരണങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല.ജയമാധവന്‍റെ ആന്തരികാവയവങ്ങളുെട രാസപരിശോധനാ ഫലം വന്നാൽ മാത്രമെ മരണത്തെ കുറിച്ച് അന്വേഷണം ആരംഭിക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News