വൈറസ് ബാധ, പണം തട്ടിയെടുക്കും; ഈ പതിനേഴ് ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളു. ആപ്പിള്‍ ഫോണുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന17 ആപ്പുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇവ വൈറസ് ബാധയുള്ള ആപ്പുകളാണെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വാണ്‍ഡെറാ കണ്ടെത്തി. ഇതിനു പിന്നാലെയാണ് നടപടി. ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ സുരക്ഷ ഭീഷണിയിലാണ് എന്നാണ് മുന്നറിയിപ്പ്.

വാണ്‍ഡെറയുടെ പ്രധാന കണ്ടെത്തല്‍ ഇതാണ്, ഈ ആപ്പുകളെല്ലാം പബ്ലിഷ് ചെയ്തിരിക്കുന്നത് ആപ് ആസ്പെക്ട് ടെക്നോളജീസ് എന്ന കമ്പനിയാണ്. ഇവയിലെല്ലാം ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂള്‍ ഉണ്ട്. ഇവ എന്താവശ്യത്തിന് ഇന്‍സ്റ്റാള്‍ ചെയ്തോ അവ നിര്‍വഹിക്കുമെങ്കിലും പശ്ചാത്തലത്തില്‍ അവര്‍ ഉപയോക്താവിനെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യും. ഉദാഹരണത്തിന് അവ തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കും. അല്ലെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യും.

ഈ ട്രോജന്‍ മൊഡ്യൂളുകളുടെ ലക്ഷ്യം മുന്നാമതൊരു സൈബര്‍ ക്ലെയിന്റിന് പണം ഉണ്ടാക്കുന്നു എന്നതാണ് അതും ഉപകരണത്തിന്റെ ഉടമയുടെ അറിവില്ലാതെ.എന്നതാണ്. കാര്യമായി ട്രാഫിക് ഇല്ലാത്ത ചില വെബ്സൈറ്റുകള്‍ക്ക് ക്ലിക് ഉണ്ടാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന പ്രവൃത്തിയും ഈ ആപ്പുകള്‍ നിര്‍വഹിക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു, ഡേറ്റാ നഷ്ടമാകുന്നു എന്നതുമാണ് ഉപയോക്താക്കള്‍ നേരിടുന്നു പ്രധാന പ്രശ്നങ്ങള്‍. തങ്ങളുടെ ആപ് സ്റ്റോറില്‍ ഇടംപിടിക്കുന്ന ആപ്പുകളെ ആപ്പിള്‍ കാര്യമായി തന്നെ പരിശോധിക്കാറുണ്ട്.

എന്നാല്‍ ഈ 17 ആപ്പുകള്‍ക്ക് ആപ്പിളിന്റെ അപ്രൂവല്‍ നടപടികളെ കബളിപ്പിക്കാനും സാധിച്ചിരുന്നു. പക്ഷേ, അവ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റിമോട്ട് സെര്‍വറുകളുമായി ബന്ധപ്പെട്ടാണ് വഞ്ചനാപരമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് എന്നാണ് വാണ്‍ഡെറാ പറയുന്നത്.

പ്രശ്‌നക്കാരായ 17 ആപ്പുകള്‍ ഇതാണ്:

RTO Vehicle Information
EMI Calculator
Loan Planner
File Manager – Documents
Smart GPS Speedometer
CrickOne – Live Cricket Scores
Daily Fitness – Yoga Poses
FM Radio PRO – Internet Radio
My Train Info – IRCTC & PNR
Around Me Place Finder
Easy Contacts Backup Manager
Ramadan Times 2019 Pro
Restaurant Finder – Find Food
BMT Calculator PRO – BMR Calc
Dual Accounts Pro
Video Editor – Mute Video
Islamic World PRO – Qibla
Smart Video Compressor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here