‘ടിക് ടോക്’ ചെയ്യാന്‍ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ ‘ടിക് ടോക്’ വീഡിയോ പരിശീലന ക്യാംപില്‍ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തു പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കാനുള്ള ‘ടിക് ടോക്’ വീഡിയോ പരിശീലനത്തിനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്.

ടിക് ടോക് വിഡിയോ വഴിയാണ് പെണ്‍കുട്ടിയെ അരുണ്‍ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് തന്നെ മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ ലിജില്‍ നിവാസില്‍ എം.ലിജിലിനെയും, ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച സുഹൃത്ത് ശിവപുരം കരുന്നിയിലെ എമ്പയില്‍ ഹൗസില്‍ കെ.സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News