കൂടത്തായി കൊലപാതകം: പ്രതികളായ ജോളിയേയും മാത്യുവിനേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലക്കേസില്‍ പ്രതികളായ ജോളി, എം എസ് മാത്യൂ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ 4 ദിവസത്തേക്കും മാത്യു വിനെ 3 ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം അടുത്ത മാസം ആദ്യം ഷാജുവിന്റെയും സിലിയുടെ സഹാദരന്‍ സിജോയുടെയും ജോളിയുടെ കുട്ടികളുടെയും രഹസ്യമൊഴി രേഖപ്പെട്ടുത്തും.

പതിനൊന്ന് മണിയോടെയാണ് കൂടത്തായി കൊലക്കേസ് പ്രതികളായ ജോളി ജോസഫ്, മാത്യു എന്നിവരെ താമരശ്ശേരി ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കിയത്.ആല്‍ഫയിന്‍ കൊലക്കേസില്‍ ജോളിയെയും സിലി വധക്കേസില്‍ മാത്യുവിനെയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപെട്ടു.

14 ദിവസം കസ്റ്റസിയില്‍ വേണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ആല്‍ഫൈന്‍ കേസില്‍ ജോളിയെ നാല് ദിവസത്തെ യും സിലി വധക്കേസില്‍ മാത്യു വിനെ 3 ദിവസത്തെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടു പോകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.കസ്റ്റഡി കാലയളവില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കും.അതേസമയം അടുത്ത മാസം 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും.

കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുസീഷ്യല്‍ കോടതിക്ക് മുമ്പാകെ ഹാജരാവന്‍ നിര്‍ദ്ദേശം. ജോളിയുടെ രണ്ട് മക്കളുടെ മൊഴി നവംബര്‍ ഒന്നിന് രേഖപ്പെടുത്തും. സിജോയുടെ മൊഴി നവംബര്‍ രണ്ടിനും രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രറ്റിന് മുന്‍പാകെ ആണ് രേഖപ്പെടുത്തുക. ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here