കൂടത്തായി കൂട്ടക്കൊലക്കേസ്: ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് വിഷയത്തിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. എത്രയും വേഗം റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.

കൂടത്തായി കൊലക്കേസ് പ്രതി ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തില്‍ ആണ് വകുപ്പുതല അന്വേഷണം നടത്തിയത്. ഡെപ്യൂട്ടി കലക്ടര്‍ സി ബിജു ആണ് അന്വേഷിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കളക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡെപ്യൂട്ടി കലക്ടര്‍ സി ബിജു അന്വേഷണം നടത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെയും മറ്റ് ഉദ്യോഗസ്ഥരെയും മൊഴി കലക്ടറേറ്റില്‍ വെച്ച് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ കൂടത്തായി വില്ലേജ് ഓഫിസര്‍മാരായിരുന്ന മധുസൂദനന്‍ നായര്‍, കിഷോര്‍ഖാന്‍, ഇപ്പോള്‍ കൂടത്തായി വില്ലേജ് ഓഫിസര്‍ ഷിജു, ഇപ്പോഴത്തെ തിരുവമ്പാടി വില്ലേജ് ഓഫിസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കളക്ടറേറ്റില്‍ വച്ച് രേഖപ്പെടുത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരികുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News