വാളയാര്‍ അട്ടപ്പള്ളത്തു പീഡനത്തിനിരയായ ദലിത് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും പ്രധാനപ്പെട്ട പല കാര്യങ്ങളും അവഗണിച്ചതു തിരിച്ചടിയായെന്ന് രഹസ്യാന്വേഷണ വിഭാഗം.

ഞാന്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ മുറ്റത്തുനിന്നു 2 പേര്‍ മുഖം തൂവാലകൊണ്ടു മറച്ചു നടന്നുപോയിരുന്നു.

വിളിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല. മൂത്ത പെണ്‍കുട്ടി മരിച്ച സമയത്ത് അനുജത്തി പൊലീസിനു നല്‍കിയ മൊഴിയാണിത്.

കേസിന്റെ ഒരു ഘട്ടത്തിലും മുഖം മറച്ചെത്തിയവരെക്കുറിച്ച് അന്വേഷണമുണ്ടായില്ല.

കുറ്റപത്രത്തിലോ സാക്ഷിമൊഴിയായോ ഈ കുട്ടിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തിയില്ല.