പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്ന് സര്‍ക്കാര്‍ നാലര കോടി പിടിച്ചെടുത്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാലത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. 4 കോടി 13 ലക്ഷം രൂപ കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍ കൂട്ടിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

പെര്‍ഫോമിംഗ് ഗ്യാരന്റിയായി ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയിരുന്ന നാലര കോടി രൂപയാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലം തകര്‍ന്ന സാഹചര്യത്തില്‍ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നടപടിക്കു അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പ്പറേഷന്‍ പുന സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News