യുവതി അമ്മയെ കൊന്ന് മൃതദേഹം പാക്ക് ചെയ്ത് മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായി സംശയം.

രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി റെഡ്ഡി, കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് പറയുന്നു.

നഗരത്തിലെ ഹയാത്ത് നഗറിലുള്ള വീട്ടില്‍ വച്ചാണ് കൊല നടന്നത്. മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

രജിത റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാതായി എന്ന പരാതി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കീര്‍ത്തി റെഡ്ഡിയേയും സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കീര്‍ത്തി റെഡ്ഡിയുടെ അയല്‍ക്കാരനാണ് സുഹൃത്ത്.