മഹാരാഷ്ട്രയിൽ ശിവസേന ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വർഷം താൻ തന്നെയാകും മുഖ്യമന്ത്രിയെന്നും ശിവസേനക്ക് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.

ശിവസേനയുടെ 45 എംഎൽഎ മാർ ബിജെപിക്കൊപ്പമാണെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെയും ചൂണ്ടിക്കാട്ടി.

അതേ സമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു രംഗത്തെത്തിയ ശിവസേന ബിജെപി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദ് ചെയ്തു.

മന്ത്രിസഭയിൽ പകുതി പ്രതിനിധ്യവും, മുഖ്യമന്ത്രിസ്ഥാനം വീതം വെക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ രൂപീകരണത്തിന് ബിജെപിക്കൊപ്പം നിൽക്കില്ലെന്ന നിലപാട് കടുപ്പിക്കുന്നതിനിടെ ആണ് ശിവസേനക്ക് മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയത്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തേക്ക് ശിവസേനക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അടുത്ത 5 വർഷം താൻ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും ഫഡ്നാവിസ് വ്യക്തമാക്കി.

അതോടൊപ്പം ശിവസേനയുടെ 45 എംഎൽഎമാർ ബിജെപിക്ക് അനുകൂലമാണെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെ വ്യക്തമാക്കി.

നാളെ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേർന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും അജിന് ശേഷം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച് ഗവർണറെ കാണുമെന്നും ഫഡ്നാവിസം അറിയിച്ചു.

അതേ സമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളി ശിവസേനയും രംഗത്തെത്തി.ഹരിയാനയിലെ പോലെ മഹാർഷ്ട്രയിൽ ദുഷ്യന്ത് ഇല്ലെന്ന കാര്യം ബിജെപി മറക്കരുതെന്നും, ബിജെപി നേതാക്കളും ശിവസേന നേതാക്കളും തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി ബിജെപിയുമായി ചർച്ച നടത്തേണ്ടെന്നാണ് ശിവസേന തീരുമാനം. 288 സീറ്റുകളുള്ള മഹാർഷ്ട്രയിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്.