സര്‍ സയ്യിദ് കോളേജ് പബ്ലിക്കേഷന്റെ ‘ഓര്‍മ, അനുഭവം’ ജോണ്‍ ബ്രിട്ടാസ് പ്രകാശനം ചെയ്തു

സര്‍ സയ്യിദ് കോളേജ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ‘ഓര്‍മ, അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സര്‍ സയ്യിദ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എം ഡിയുമായ ജോണ്‍ ബ്രിട്ടാസ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

വി എച്ച് നിഷാദ് (ബുക്ക് എഡിറ്റര്‍), അബ്ദുള്‍ സലാം( അസിസ്റ്റന്റ് പ്രൊഫസര്‍, സര്‍ സയ്യിദ് കോളേജ്, പബ്ലിക്കേഷന്‍ ഡിവിഷന്‍ കോഡിനേറ്റര്‍), എ പി കുട്ടികൃഷ്ണന്‍ (ഡയറക്ടര്‍, എസ്എസ്എ), പിടി അബ്ദുള്‍ അസീസ് (പ്രിന്‍സിപ്പല്‍, സര്‍ സയ്യിദ് കോളേജ്), കെ എം ഖലീല്‍ (മുന്‍ പ്രിന്‍സിപ്പല്‍, സര്‍ സയ്യിദ് കോളേജ്, ഡയറക്ടര്‍ -സ്‌കോള്‍ കേരള), ബിനുമോള്‍ പി കുര്യാക്കോസ് ( കണ്‍വീനര്‍, സര്‍ സയ്യിദ് കോളേജ് പബ്ലിക്കേഷന്‍ ഡിവിഷന്‍), അഖില്‍ മുയ്യം ( കോര്‍ഡിനേറ്റര്‍, സര്‍ സയ്യിദ് കോളേജ് പബ്ലിക്കേഷന്‍ ഡിവിഷന്‍) എന്നിവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News