തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. ഉടനെ തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗ്ഗ മദ്ധ്യേ മരണമടയുകയായിരിന്നു.

കൊടകര കനകമല വട്ടേക്കാട് നടുവത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ സിബിന്‍ (34) ആണ് മരിച്ചത്. എറണാകുളത്ത് ക്രയിന്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അമ്മ: സതി, സഹോദരങ്ങള്‍: ജിബിന്‍, സബിത.