വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും; പുനര്‍വിചാരണയ്ക്കുള്ള സാധ്യതയും ആരായും

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും.

തുടരന്വേഷണത്തിനുള്ള സാധ്യത തേടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും ഡയറക്ടര്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് തീരുമാനം അറിയിച്ചത്. പുനര്‍വിചാരണയ്ക്കുള്ള സാധ്യതകളും ആരായുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel