അമ്പതു വർഷത്തെ സിനിമ അനുഭവങ്ങളിലൂടെ സഞ്ചരിച്ച നടൻ കുഞ്ചൻ മറക്കാനാകാത്ത ഒട്ടനവധി നിമിഷങ്ങൾ ജെ ബി ജങ്ഷനിൽ പങ്കു വെച്ചു.

തുടക്ക കാലത്തു നസീറിനൊപ്പം ഒട്ടേറെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാൻ കുഞ്ചന് അവസരം ലഭിച്ചിട്ടുണ്ട്.

തിരുവാഭരണം എന്ന ചിത്രത്തിൽ മീനെ പിടിക്കുമ്പോൾ പാമ്പിനെ കിട്ടുന്ന ഒരു സീനുണ്ട് . റിഹേഴ്സൽ സമയത്തു് പാമ്പ്‌ കുഞ്ചന്റെ കൈയിൽ നിന്നും വഴുതി വെള്ളത്തിൽ വീണു.

വാടകയ്‌ക്കെടുത്ത പാമ്പും നസീർന്റെ കോൾ ഷീറ്റും കൂടി ചേർത്ത് കുഞ്ചനെ സംവിധായകൻ ശശികുമാർ ശകാരിച്ചു തുടങ്ങി.

വഴുതി പോയ പാമ്പിനെ കുഞ്ചൻ വേഗം തിരിച്ചു പിടിച്ചെങ്കിലും ആ പിടിത്തത്തിൽ അത് ചത്തുപോയിരുന്നു. കരയുന്ന കുഞ്ചനെ കണ്ട് നസീർ സംവിധായകനോട് പറഞ്ഞു “ആ കുഞ്ഞിനെ വിഷമിപ്പിക്കണ്ട, ഞാൻ രണ്ടു മണിക്കൂർ നാളെ വന്നു ഷൂട്ട് തീർക്കാം.

പറഞ്ഞപോലെ നസീർ വന്നു, ഷൂട്ട് കഴിഞ് സന്തോഷമായോ എന്ന് കുഞ്ചനോട് ചോദിച്ചിട്ടു നസീർ മടങ്ങിയ കഥ വികാരവായ്‌പോടെയാണ് കുഞ്ചൻ ജെ ബി ജങ്ഷനിൽ പറഞ്ഞു തീർന്നത്. ഇക്കാലത്തു ഇതാര് ചെയ്യും എന്നും കുഞ്ചൻ ചോദിക്കുന്നു