പതിനെട്ടാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മലബാറിന്റെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രം പറയുന്ന തരിയോട് ഷോര്‍ട്ട് ഫിലിമിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാവുന്നു.

ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം.

ഒപ്പം സ്വർണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നു.

ഫിലിം എഡിറ്റിംഗ്, സംവിധാനം: നിർമൽ ബേബി വർഗ്ഗീസ്‌, നിർമ്മാണം: ബേബി ചൈതന്യ, ബാനർ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മാത്യു എം. തോമസ്, വിനോയ് പി, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ, ഷോബിൻ ഫ്രാൻസിസ്.

പശ്ചാത്തല സംഗീതം: ഒവൈൻ ഹോസ്‌കിൻസ്, വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, സൗണ്ട് റെക്കോർഡിസ്റ്റ്: രാജീവ് വിശ്വംഭരൻ, സംവിധാന സഹായികൾ: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ, വി. നിഷാദ്, ട്രാൻസ്‌ലേഷൻ ആൻഡ് സബ്‌ടൈറ്റിൽസ്: ശ്രിന്‍ഷ രാമകൃഷ്ണൻ, ഓൺലൈൻ പ്രൊമോഷൻ: ഇൻഫോടെയ്ൻമെൻറ്