‘ആകാശഗംഗ 2’ന് യു/എ സര്‍ട്ടിഫിക്കറ്റ് ; ചിത്രം ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിന്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ പത്തു ലക്ഷം വ്യൂസ് കടന്നു . ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു.

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് ആകാശഗംഗ 2’വിലെ മറ്റു താരങ്ങള്‍.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here