അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന നിരീക്ഷണത്തെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുകയാണ്.

കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ഇന്നും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരും.

മഞ്ചിക്കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ഉള്ളതെന്നാണ് സൂചന. ഇന്നലെ മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്ന തെരച്ചിലില്‍ ഒരു എകെ 47 ഉള്‍പ്പെടെ ആറ് തോക്കുകള്‍ കണ്ടെടുത്തിരുന്നു. കാടിനകത്ത് മാവോയിസ്റ്റുകള്‍ തങ്ങാന്‍ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടര്‍ബോള്‍ട്ട് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News