തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നേത്രാവതിയുടെ ബോഗികള്‍ വേര്‍പെട്ടു

തിരുവനന്തപുരത്ത് ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ട് ഓടി. തിരുവനന്തപുരം -ലോകമാന്യതിലക് എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളും ആണ് പേട്ട സ്റ്റേഷനിൽ വച്ച് വേർപെട്ട് ഓടിയത്.

എഞ്ചിനും ആദ്യ കോച്ചും കൊച്ചുവേളി സ്റ്റേഷനിൽ എത്തി.എഞ്ചിനും,ബോഗിയും തമ്മിൽ വേർപെട്ടാൽ സ്വയം ബ്രേക്ക് അപ്പാകാനുള്ള സംവിധാനം ഉള്ളതിനാൽ അപകടം ഒ‍ഴിവായി. പീന്നീട് ബോഗികൾ ഘടിപ്പിച്ച് ട്രെയിൻ യാത്ര പുനരാരംഭിച്ചു.

ബോഗികളും എഞ്ചിനും തമ്മിൽഘടിപ്പിച്ചതിലെ സാങ്കേതിക പി‍ഴവാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ റെയിൽ വെ അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് മാസങ്ങൾക്കു മുൻപും ഇതേ രീതിയിൽ ട്രെയിനിന്റെ എഞ്ചിനും ബോഗികളും തമ്മിൽ വേർപെട്ട് ഒടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel