ലോട്ടറി വാങ്ങാത്തതിന് വീടിനുള്ളില്‍ക്കയറി ഇരുചക്രവാഹനം കത്തിച്ചു: പ്രതി അറസ്റ്റില്‍

ലോട്ടറി വാങ്ങാത്തതിന് വീട്ടിനുള്ളില്‍ക്കയറി ഇരുചക്രവാഹനം കത്തിച്ച കേസിലെ പ്രതി പിടിയില്‍. വാളകം ചരുവിള പുത്തന്‍വീട്ടില്‍ ഉണ്ണി (42)ആണ് കൊട്ടാരക്കര പൊലീസിന്റെ അറസ്റ്റ്ചെയ്തത്.

വാളകം സ്വദേശിനി രാധാമണിയുടെ വീടിനുപിന്നിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറാണ് ഇയാള്‍ കത്തിച്ചത്. ലോട്ടറി കച്ചവടക്കാരനായ പ്രതിയുടെ കൈയില്‍നിന്ന് രാധാമണിയുടെ ഭര്‍ത്താവ് രാജു സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നു.

സുഖമില്ലാതെ കിടപ്പായതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി രാജു ടിക്കറ്റ് എടുത്തിരുന്നില്ല. അസുഖം ഭേദമായി രാജു വീണ്ടും ജോലിക്കു പോയതറിഞ്ഞ് ടിക്കറ്റുമായി പ്രതി വീട്ടില്‍വന്നു.

വീട്ടില്‍ വരുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഒരു കുപ്പി പെട്രോളുമായെത്തി സ്‌കൂട്ടറിന് തീയിടുകയായിരുന്നു. വീടിനും തീപടര്‍ന്ന് പിന്നിലെ മുറി കത്തിനശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here