പ്രതിഷേധം ശക്തം; ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നയത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നയത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. ഹിന്ദി ഇതര മേഖലകളില്‍ മൂന്നാം ഭാഷ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ മാറ്റം വരുത്തും. അതോടൊപ്പം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ ദേശീയ തലത്തില്‍ അതോറിറ്റി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കേരളം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തൃഭാഷ നയത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള കേന്ദ്ര തീരുമാനം. ഹിന്ദി അടിച്ചേല്‍പ്പിക്കാതെ തൃഭാഷ നയവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഹിന്ദി ഇതര മേഖലകളില്‍ അവരുടെ മാതൃഭാഷക്കും, ഇംഗ്ലിഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദി പഠിക്കണമെന്നായിരുന്നു നേരത്തെ കരട് നയത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇപ്പോള്‍ അത് മാറ്റി മൂന്നം ഭാഷ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ കരട് നയം.

മാതൃഭാഷക്കും ഇംഗ്ലീഷിനുമൊപ്പം വിദ്യാര്‍ത്ഥികളുടെ താത്പര്യപ്രകാരം രാജ്യത്തെ ഏതെങ്കിലും ഒരു ഭാഷ തെരഞ്ഞെടുത്താല്‍ മതി. മൂന്നാം ഭാഷ ഹിന്ദി ആകണമെന്ന് നിര്‍ബന്ധം ഇല്ല. ഇതിനായി ദേശീയ വിദ്യാഭാസ നയത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആലോചിക്കുന്നത്.

അതോടൊപ്പം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനായി ദേശീയ തലത്തില്‍ അതോറിറ്റി രൂപീകരിക്കാനും വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here