വാളയാര്‍: ആദ്യം വെറുതെ വിട്ട പ്രതി ആര്‍എസ്എസ് നേതാവ്; മൗനം പാലിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ മരിച്ച കേസിലെ ആദ്യം വെറുതെ വിട്ട പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍.

എന്നാല്‍ ഇതെ കുറച്ച് പ്രതിപക്ഷവും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. പ്രദേശത്ത് അറിയപ്പെടുന്ന ആര്‍എസ്എസ് നേതാവും ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആലപ്പുഴ വയലാര്‍ സ്വദേശി പ്രദീപ് കുമാറിനെയാണ് വെറുതെ വിട്ടത്.

സെപ്തംബര്‍ 30നാണ് പ്രദീപ്കുമാറിനെ പാലക്കാട് പ്രത്യേക പോക്സോ കോടതി വിട്ടയച്ചത്. കേസിലെ മറ്റു മൂന്നു പ്രതികളെ ഒക്ടോബര്‍ 25നാണ് പാലക്കാട് പ്രത്യേക പോക്സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ വിട്ടയച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. കേസിന്റെ വിചാരണവേളയില്‍ പ്രദീപ്കുമാറിനു വേണ്ടി ഹാജരായത് ആര്‍എസ്എസുകാരനായ അഭിഭാഷകന്‍ രഞ്ജിത് കൃഷ്ണയാണ്.

ബിജെപി നേതൃത്വത്തിലുള്ള അഭിഭാഷക പരിഷത്തിന്റെ നേതാവാണ് രഞ്ജിത് കൃഷ്ണ. ഇക്കാര്യവും പ്രതിപക്ഷവും മാധ്യമങ്ങളും ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.

വയലാര്‍ കുണ്ടത്തിക്കടവില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചത് അടക്കം പ്രദീപ് കുമാറിനെതിരെ നിരവധി കേസുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here