മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍കൂടി; തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുന്നു

ഏറ്റുമുട്ടലിനെത്തിയ സംഘത്തിലെ രണ്ടുപേര്‍ക്കൂടി വനത്തിലുണ്ടാവാമെന്ന സംശയത്തില്‍ മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ ഏറ്റുമുട്ടലിന്റെയും വെടിയൊച്ചകളുടെയും നടുക്കത്തിലാണ് മഞ്ചിക്കണ്ടി ഊരുവാസികള്‍.

സായുധരായ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിനകത്ത് കയറുമ്പോള്‍ കോളനിക്കാര്‍ പതിവു പരിശോധനയാവാമെന്ന കണക്കുകൂട്ടലിലായിരുന്നു. തുടര്‍ന്ന് വെടിയൊച്ചകള്‍. ഊരിന്റെ പരിസരത്തു നിന്ന് നാലു മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റുന്നതുകണ്ട ഞെട്ടലിലാണിവര്‍. നേരത്തേ കോളനിയിലെത്തി മാവോയിസ്റ്റുകള്‍ ഭക്ഷണം ശേഖരിക്കാറുണ്ടെന്ന് കോളനിക്കാര്‍ സ്ഥിരീകരിക്കുന്നു.

പക്ഷെ ആര്‍ക്കും ഉപദ്രവമില്ലെന്നാണ് ഇവരുടെ പക്ഷം. കോളനിക്കാരെ ബന്ധിയാക്കിയെന്ന ആരോപണവും ഇവര്‍ നിഷേധിക്കുന്നു അതേസമയം മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേര്‍ കൂടി വനത്തിലുണ്ടെന്ന നിഗമനത്തില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സാന്നിധ്യം പിന്‍വലിച്ചിട്ടില്ല. അട്ടപ്പാടിയിലെ പോലീസ്, ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കും ചെക്‌പോസ്റ്റുകള്‍ക്കും കാവല്‍ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News