സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായ കേരളം ഇത്തവണ കപ്പ് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നത്. അതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ സജ്ജമാക്കുന്നത്.

രണ്ട് മാസക്കാലം നീണ്ടുനിന്ന ക്യാമ്പില്‍ നിന്ന് 20 പേരെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ 7 പേരൊഴികെ 13 പേരും സന്തോഷ് ട്രോഫി ആദ്യമായി കളിക്കാനിറങ്ങുന്നവരാണ്. നാല് തവണ സന്തോഷ് ട്രോഫിയില്‍ കളിച്ച എസ്ബിഐ താരം വി മിഥുനാണ് ടീം ക്യാപ്റ്റന്‍.

സന്തോഷ് ട്രോഫിയില്‍ പുതുമുഖങ്ങളാണെങ്കിലും പ്രമുഖ ക്ലബ്ബുകളിലെ മികച്ച താരങ്ങളാണ് ടീമിലുള്ളതെന്ന് ക്യാപ്റ്റന്‍ വി മിഥുന്‍ പറഞ്ഞു. ഗോകുലം എഫ് സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ്ജാണ് മുഖ്യപരിശീലകന്‍.

കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ ഐഎസ്എല്‍ ടീമുകളില്‍ കളിച്ചവര്‍ ടീമിന്റെ ഭാഗമായുള്ളപ്പോള്‍ കപ്പ് ഇത്തവണ കേരളത്തിന് തന്നെയായിരിക്കുമെന്ന് കോച്ച് ബിനൊ ജോര്‍ജ്ജ് പറഞ്ഞു. അടുത്ത മാസം 5 മുതല്‍ കോഴിക്കോട് വെച്ചാണ് ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കാമാവുക. തമിഴ്‌നാടും ആന്ധ്രയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കേരളം. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും.

ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്സ് സജി, റോഷന്‍ വി, ഋഷി ദത്ത്, വിഷ്ണു, എമിത്ത് ബെന്നി, വിപിന്‍ തോമസ്, സഞ്ജു, ശ്രീരാഗ്, ലിയോണ്‍, അഗസ്റ്റിന്‍, താഹിര്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഷിഹാദ്, മൗസു, ജിഷ്ണു, ജിതിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here