പ്രവാസി ക്ഷേമ ഭോഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; പദ്ധതി പ്രവാസികളുടെ ക്ഷേമത്തിനും ജന്മനാടിന്റെ വികസനത്തിനും

പ്രവാസി ക്ഷേമ ഭോഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും ജന്മനാടിന്റെ വികസനത്തിനും ഒരുപോലെ ഉതകുന്നതാണ് പദ്ധതി.

നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ടതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രവാസി ക്ഷേമ ഭോഗതി ബില്‍.

നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഇപ്പോള്‍ ഇപ്രകാരം നിശ്ചയിക്കപ്പെട്ട ഏജന്‍സി കിഫ്ബിയാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% പ്രതിമാസ ഡിവിഡന്റ് നല്‍കുക.

ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റ് 4-ാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും ലഭിക്കും. നിക്ഷേപകനും കേരള സംസ്ഥാനത്തിനും ഒരുപോലെ ഗുണം ലഭിക്കുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതടൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും.

പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് കമ്പനികള്‍, സഹകരണ സംഘങ്ങള്‍, സൊസൈറ്റികള്‍ മുതലായവ രൂപീകരിക്കുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും സാധ്യമാകുന്നതിനാണ് 14-ാം വകുപ്പിലെ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here