ആര്‍സിഇപി കരാറിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു; കരാറില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് മുഖ്യമന്ത്രി

ആര്‍സിഇപി കരാറിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി.

രാജ്യത്തിന്‍റെ പൊതുതാല്പര്യം കണക്കിലെടുത്ത് കരാറിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കരാർ, കാർഷിക, ക്ഷീര മേഖലയിൽ വലിയ പ്രത്യഘാതമുണ്ടാകുമെന്നും ചെറുകിട മേഖല തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരാറിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു.

ചട്ടം 130 അനുസരിച്ചുള്ള പ്രത്യേക ചർച്ചക്ക് ശേഷമാണ് ആർ.സി.ഇ.പി കരാറിനെതിരായ പ്രമേയം കേരള നിയമസഭ ഏകകണ്ഠേനേ പാസ്സാക്കിയത്.

പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാതെയും സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയുമുള്ള കേന്ദ്രത്തിന്‍റെ നീക്കം രാജ്യത്താകെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കരാറിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരേ സ്വരമാണ് ആർ.സി.ഇ.പി കരാറിനെതിനെ നിയമസഭയിൽ ഉയർന്നത്. അതെസമയം ഏക ബിജെപി പ്രതിനിധിയായ ഒ.രാജഗോപാൽ ചർച്ചയിൽ പങ്കെടുത്തുമില്ല.

രാജ്യത്തിന്‍റെ വിശാലമായ താല്‍പര്യവും ഭാവിയും കണക്കിലെടുത്ത് കരാറില്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് സഭ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News