മമ്മുട്ടിയോടുള്ള കുഞ്ചന്റെ പരിഭവം ഇതാണ്; കുഞ്ചന്‍ ജെബി ജങ്ഷനില്‍

മമ്മൂട്ടിയും കുഞ്ചനും വളരെ കാലമായി പനമ്പള്ളി നഗറിലെ അയൽവാസികളാണ്. അതിലുപരി വളരെ അടുത്ത സുഹൃത്തുക്കളുമാണ്.

കുഞ്ചനും ഭാര്യയും പങ്കെടുത്ത ജെ ബി ജങ്ഷനിൽ കുഞ്ചനോട് ഒരു ചോദ്യം മമ്മൂട്ടി ചോദിച്ചിരുന്നു .ആ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയിൽ കുഞ്ചൻ ഹാസ്യരൂപേണ പറഞ്ഞു ഞാനും മമ്മൂട്ടിയും അടുത്തടുത്താണ് താമസിക്കുന്നത്.

ഞാൻ സമാധാനമായി അവിടെ താമസിക്കുകയായിരുന്നു .അവിടേയ്ക്കു മമ്മൂട്ടിയെത്തിയതോടെ എന്നും അവിടെ പുതിയ പടം റിലീസ് ആയതുപോലെയാണ്.

റോഡ് നിറയെ ആളുകൾ വണ്ടികളും. ട്രാഫിക് ബ്ലോക്കാണ്. ഞാൻ മമ്മൂട്ടിയോട് പറഞ്ഞു ബാക്കി എല്ലാം ഓക്കേ ആണെന്ന്.

ഇത്തരത്തിൽ തമാശ പറയാനുള്ള അടുപ്പവും സ്വത്രന്ത്ര്യവും ഇവർ തമ്മിലുണ്ട്. പുതിയ തലമുറക്കൊപ്പം പ്രവർത്തിക്കുന്ന അനുഭവത്തെകുറിച്ചാണ് മമ്മൂട്ടി കുഞ്ചനോട് ചോദിച്ചത്.

മൂന്നു തലമുറകൊപ്പം പ്രവർത്തിച്ച കുഞ്ചൻ പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഒരുപാട് ചെറിയ വേഷങ്ങൾ ചെയ്തുചെയ്താണ് വലിയ നിലയിലേക്കെത്തിയത് ,പക്ഷെ ഇന്നത്തെ കുട്ടികൾക്ക് റോളുകളല്ല സാമ്പത്തികമാണ് പ്രധാനം എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News