സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച അവതാരകനുളള അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഏറ്റുവാങ്ങി.

ഞാന്‍ മലയാളി എന്ന പരിപാടിയുടെ അവതരണത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മികച്ച ഡോക്യുമെന്‍ററിക്ക് പ്രത്യേക പുരസ്ക്കാരം കൈരളി ടിവി മലബാര്‍ റീജ്യണല്‍ ചീഫ് പി.വി കുട്ടന്‍ ഏറ്റുവാങ്ങി.നിപ പ്രതിരോധത്തിന്‍റെ കേരളാ മോഡല്‍ എന്ന പരിപാടിക്കാണ് അവാര്‍ഡ് ലഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണവേദി കൈരളി ടിവി കൈയ്യടക്കി. കറന്‍റ് അഫയേ‍ഴ്സ് വിഭാഗത്തില്‍ അഭിമുഖത്തിനും, അവതാരകനുമുളള സംസ്ഥാന അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഏറ്റുവാങ്ങി.

കൈരളി ടിവിയിലെ പ്രതിവാര സംവാദ പരിപാടിയായ ഞാന്‍ മലയാളിയിലെ വൈവിധ്യമാര്‍ന്ന അവതരണരീതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ടൂറിസ് വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്

മികച്ച ഡോക്യുമെന്‍ററിക്ക് പ്രത്യേക പുരസ്ക്കാരം കൈരളി ടിവി മലബാര്‍ റീജ്യണല്‍ ചീഫ് പി.വി കുട്ടന്‍ ഏറ്റുവാങ്ങി. നിപ പ്രതിരോധത്തിന്‍റെ കേരളാ മോഡല്‍ എന്ന പരിപാടിക്കാണ് അവാര്‍ഡ് ലഭിച്ചത്.

മികച്ച ഹാസ്യപരിപാടിക്കുളള അവാര്‍ഡ് മലയാളം കമ്മ്യൂണിക്കേഷന്‍സിന് വേണ്ടി നയനാസുനിലും, മികച്ച ഹാസ്യസംവിധായകനുളള പുരസ്ക്കാരം ആല്‍ബി ഫ്രാന്‍സിസും, മികച്ച ഹാസ്യതാരങ്ങള്‍ക്കുളള പുരസ്ക്കാരം കിഷോറും ,അപ്സരയും ഏറ്റുവാങ്ങി. ഇതടക്കം 12 ഒാളം അവാര്‍ഡുകളാണ്ഈ വര്‍ഷം കൈരളിടിവിക്ക് ലഭിച്ചത്