‘മഹാ’ ചുഴലിക്കാറ്റ്: അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ലക്ഷദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രാത്രിയോടെയാണ് ചുഴലിക്കാറ്റായി രൂപപ്പെട്ടത്. മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് മേഖലയിലേക്കാണ് നീങ്ങുന്നത്. ലക്ഷദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമാണ്.

കേരള തീരത്ത് കടൽ അതിപ്രക്ഷുബ്ദാവസ്ഥയിലാണ് ഉള്ളത്. അതിശക്തമായാണ് കാറ്റും വീശുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ ഒരു കാരണവശാലും പോകരുതെന്നും, തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കടൽ തീരത്ത് പോകുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. പക്ഷേ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകും. സംസ്ഥാനത്ത് ശക്തമായ കാറ്റും ശക്തമായ മഴക്കും സാധ്യതയുണ്ട്.

നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോരമേഖലയിൽ രാത്രികാല യാത്രകളും നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News