കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിൻറിലെ ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല; കടക്കെണിയിലായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിൻറിലെ ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല. കടക്കെണിയിലായ എച്ച് എൻ എൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാരിക്കോട് അരുൺ നിവാസിൽ ഒ ജി ശിവദാസൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

ശമ്പളം മുടങ്ങി നിരവധി തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുമ്പോഴും കേന്ദ്ര സർക്കാർ കമ്പനി വിൽപ്പനയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഒരു വർഷമായി എച്ച് എൽ എല്ലിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയിട്ട്. ഇതേ തുടർന്ന് കടക്കെണിയിലായ എച്ച് എൻ എൽ പ്ലാന്റിലെ ഗ്രേഡ് വൺ ഓപ്പറേറ്ററായിരുന്ന ശിവദാസൻ നായർ ജീവനൊടുക്കിയത്.

കമ്പനിയിലെ ശമ്പളമായിരുന്ന ശിവദാസൻ നായരുടെ ഏക പ്രതീക്ഷ. അത് നിലച്ചതോടെ ഭാര്യയുടെ ചികിത്സക്കായി പണമില്ലാതെ ഏറെ ബുദ്ധിമുട്ടി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.  ശമ്പളം മുടങ്ങി കടക്കെണിയിലായ മറ്റ് ജീവനക്കാരും പകച്ച് നിൽക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം അനുവദിക്കുകയോ ബാങ്കുകള്‍ക്ക് ഗ്യാറണ്ടി നല്‍കി വായ്പ ലഭ്യമാക്കുകയോ ചെയ്താല്‍ എച്ചഎന്‍എല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനാകും. അതിനും തയ്യാറാകാത്ത മോഡി സർക്കാർ കമ്പനി വിൽക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News