വാളയാർ സംഭവത്തെ മറയാക്കി കൊല്ലത്ത് യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പുതിരിഞ്ഞ് സമര നാടകം

വാളയാർ സംഭവത്തെ മറയാക്കി കൊല്ലത്ത് യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പുതിരിഞ്ഞ് സമര നാടകം. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആരാണ് ശക്തരെന്നു തെളിയിക്കാൻ ഐ ഗ്രൂപ്പിനുള്ളിലെ രണ്ടു ഗ്രൂപ്പുകളും,എ ഗ്രൂപ്പുമാണ് റോഡ് ഉപരോധിച്ചും മാർച്ച് നടത്തിയും പൊതുജനത്തെ വലക്കുന്നത്.

കൊല്ലം നഗരമിപ്പോൾ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് വാളയാർ സംഭവത്തെ മറപിടിച്ച് എ.ഐ ഗ്രൂപ്പുകളും ഐ ഗ്രൂപ്പിനോട് ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമാണ് പരസ്യമായ ഗ്രൂപ്പ് പോരിന് നേതൃത്വം നൽകുന്നത്.

സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമര നാടകങ്ങൾ അരങ്ങേറുന്നത്.ഐ ഗ്രൂപ്പിനോട് ഇടഞ്ഞ് നിൽക്കുന്ന യൂത്ത് കൊൺഗ്രസിന്റെ ചില നേതാക്കളാണ് ഗ്രൂപ്പ് പോരിന് പിന്നിൽ.

പ്രബല ഐ ഗ്രൂപ്പും കെ.സുധാകരൻ മുരളീധരൻ പക്ഷക്കാരാണ് ശൂരനാട് രാജശേഖര പക്ഷത്തെ യൂത്ത് കൊൺഗ്രസ് നേതാക്കളെ എതിർക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെ ചേരി തിരിഞ്ഞ് സമര നാടകങ്ങളും അരങ്ങേറി.

ശൂരനാട് വിഭാഗത്തിനെതിരെ എ ഗ്രൂപ്പും രംഗത്തുണ്ട്. ഐഗ്രൂപ്പിനകത്തെ കടുത്ത ഭിന്നതയാണ് ഗ്രൂപ്പ് പോരിന് പ്രധാന കാരണം. സമൂഹ മാധ്യമങ്ങളിലടക്കം തങ്ങളാണ് യഥാർത്ഥ യൂത്ത് കൊൺഗ്രസെന്ന് മൂന്ന് വിഭാഗങ്ങളും അവകാശപ്പെടുന്നു.

എ ഗ്രൂപിന് ജില്ലാ പ്രസിഡന്റ് സ്ഥാനം നില നിർത്തുകയാണ് ലക്ഷ്യം. യൂത്ത് കൊണ്ഗ്രസിന്റെ പേരിൽ നടക്കുന്ന പരസ്യമായ തമ്മിൽ തല്ലിന് ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം.

അതേ സമയം ഗ്രൂപിന്റെ ശക്തിതെളിയിക്കാൻ റോഡ് ഉപരോധിച്ചും പോലീസിന്റേയും നാട്ടുകാരുടേയും വിലപ്പെട്ടസമയം കവർന്നും സാമ്പത്തിക നഷ്ടവും വരുത്തിയും നടത്തുന്ന പ്രഹസനം സമരം വാളയാറിലെ പെൺകുട്ടികളുടെ പേരിലാണെന്നതാണ് ഖേദകരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News