
ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ചു നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോന്‍’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. നവംബര്‍ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.
ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിനും മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഉല്‍ഘാടന ചിത്രമായതിനും ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. മൂത്തോന്‍ കേരളത്തിലെ നൂറ്റിയമ്പത്തോളം പ്രമുഖ കേന്ദ്രങ്ങളിലും കൂടാതെ ഇന്ത്യയൊട്ടാകെയും റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടി ഇറങ്ങുന്നതിലൂടെയാണ് സിനിമയുടെ കഥാസഞ്ചാരം. ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ചിത്രം നിര്‍മ്മിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here