സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരായ പശുക്കടത്ത് കേസ് ഹൈക്കോടതി തള്ളി

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന ക്ഷീര കര്‍ഷകന്‍ പെഹ്‌ലുഖാന്റെ മക്കള്‍ക്കെതിരെ പശുക്കടത്ത് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. തെളിവില്ലെന്ന് കാണിച്ചാണ് കൊല്ലപ്പെട്ട പെഹലു ഖാനും മക്കള്‍ക്കും ഡ്രൈവര്‍ക്കുമെതിരായ പശുക്കടത്ത് കേസ് രാജസ്ഥാന്‍ ഹൈക്കോടതി തള്ളി കളഞ്ഞത്.

2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ജയ്പുര്‍ ദേശീയപാതയില്‍പെഹ്‌ലുഖാനും മക്കളും ആക്രമിക്കപ്പെട്ടത്. പശുക്കടത്ത് ആരോപിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ പെഹ്‌ലുഖാന്‍ മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിലാണ് മരിച്ചത്.

മതിയായ രേഖകളില്ലാതെ പശുക്കളെ കൊണ്ടു പോയെന്നു കാണിച്ച് കേസെടുത്തതിനെതിരെ പെഹ്ലു ഖാന്റെ മക്കള്‍ രംഗത്തെത്തുകയും ചന്തയില്‍നിന്നു കാലികളെ വാങ്ങിയതിന്റെ രസീത് ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ പെഹ്‌ലുഖാനെ ആക്രമിച്ച പ്രതികള്‍ക്കെതിരെ കേസെടുത്തതിനൊപ്പം കൊല്ലപ്പെട്ട പെഹ്‌ലുഖാനും അദ്ദേഹത്തിന്റെ മക്കള്‍ക്കും ട്രക്ക് ഡ്രൈവര്‍ക്കുമെതിരെ പശുക്കടത്ത് ആരോപിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെച്ചുകയായിരുന്നു.

അതേസമയം പെഹലു ഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളെയും നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്ന് വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് തള്ളിയത്. പൊലീസിന്റെ കേസന്വേഷണത്തിലെ അപാകതകളും പരിമിതികളും കണ്ടെത്താന്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിധി വന്ന് ഒരു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News