മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്‌ത അന്തരിച്ചു. ഏറെ നാളായി ഹൃദയസംബന്ധവും കിഡ്നി സംബന്ധവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ദാസ്ഗുപ്‌തയുടെ അന്ത്യം പുലർച്ചെ കൊൽക്കത്തയിലായിരുന്നു.

25വർഷം പാര്ലമെന്റെറിയൻ ആയിരുന്ന ദാസ്ഗുപ്‌ത സിപിഐ ഡപ്യൂട്ടി ജനറൽ സെക്രട്ടറി, എഐടിയുസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിചിട്ടുണ്ട്.സംസ്സ്കാരചടങ്ങുകൾ നാളെ നടക്കും.

രണ്ട് തവണ ലോക്സഭ അംഗവും മൂന്ന് തവണ രാജ്യസഭാ അംഗവുമായിരുന്ന ഗുരുദാസ് ദാസ്ഗുപ്‌ത തന്റെ പ്രവർത്തന ശൈലിയും നിലപാടുകളും കൊണ്ട് പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്തായിരുന്നു.

1985ൽ രാജ്യസഭയിലേക്കെത്തിയ ദാസ്ഗുപ്‌ത 2001ൽ എഐടിയുസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ പശ്ചിമബംഗാളിലെ പൻസ്‌കുര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്കെതിയ ദാസ്ഗുപ്‌ത പാർലമെന്റിൽ തൊലിലാളി സംഘടനകളുടെ കൂടി ശബ്ദമായിരുന്നു.

യുപിഎ സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ 2ജി സ്പെക്ട്രം അഴിമതിക്കേസിൽ പാർലമെന്ററി സംയുക്ത അന്വേഷണ സമിതിയിലും അംഗമായിരുന്നു.സിപിഐയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുള്ള ദാസ്ഗുപ്‌ത 2014ൽ തെരഞ്ഞെടുപ്പിൽ നിന്നും സ്വയം മാറിനിൽക്കാനും തീരുമാനിച്ചു.

ഏറെ നാളായി ഹൃദയ സംബന്ധവും കിഡ്നി സംബന്ധവുമായ അസുഖങ്ങളെ തുടർന്ന് ചിൽകിത്സയിലായിരുന്ന ഗുരുദാസ് ദാസ്ഗുപ്‌തയുടെ അന്ത്യം പുലർച്ചെ കൊൽക്കത്തയിൽ വെച്ചായിരുന്നു.

മികച്ച പാര്ലമെന്ററിയൻ ആയിരുന്ന ദാസ്ഗുപ്‌തയുടെ നിര്യാണം പാർട്ടിക്കും ഇടത് പ്രസ്ഥാനങ്ങൾക്കും നികത്താൻ കഴിയാത്ത നഷ്ടമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനമായ ഭൂപേഷ് ഭവനിൽ ദാസ്ഗുപ്‌തയുടെ ഭൗധിക ശരീരം നാളെ രാവിലെ പൊതുദർശനത്തിന് വെക്കും. അജിന് ശേഷം സംസ്കാരചടങ്ങുകൾ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News