ഈ മൂന്ന് നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കുമാത്രമാണ് ലഭിക്കുക.

പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ പദ്ധതി പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണമെന്ന് നയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടും ഓടും. എന്നാല്‍ ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ വേണം. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ്സ്ഥലമാണ് വേണ്ടത്.

അതിനാല്‍ തന്നെ കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ തീരുമാനമനുസരിച്ച് ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുമെങ്കിലും നിരോധിക്കില്ല. എന്നാല്‍ വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇനി വാങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here