കൈയില്‍ കാശില്ലാതെ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ വനിതാ താരങ്ങള്‍; ബി.സി.സി.ഐ.യുടെ വീഴ്ചയില്‍ നാണംകെട്ടതിങ്ങനെ

ബി.സി.സി.ഐ.യുടെ വീഴ്ചയെ തുടര്‍ന്ന് കൈയില്‍ കാശില്ലാതെ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ വനിതാ താരങ്ങള്‍. കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതില്‍ വന്ന വീഴ്ച വന്നതോടെയാണ് വെസ്റ്റിന്‍ഡീസിലേയ്ക്ക് അയച്ച ഇന്ത്യയുടെ വനിതാ ടീമിന് ദിവസങ്ങളോളം കൈയില്‍ കാശില്ലാതെ അവിടെ നട്ടംതിരിയേണ്ടിവന്നത്.

ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും വനിതാ ടീമിന്റെ ചുമതലക്കാരനും മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനുമായ സബ കരീം വരുത്തിയ വീഴ്ചയെ തുടര്‍ന്നാണ് താരങ്ങള്‍ നയാപൈസയില്ലാതെ അലഞ്ഞത്.

എന്നാല്‍ സംഭവം വിവാദമായതോടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ട് കളിക്കാര്‍ക്ക് ആവശ്യമായ പണം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസില്‍ കളിക്കുന്നത്. സെപ്തംബര്‍ പതിനെട്ടിനാണ് കളിക്കാരുടെ ദിനബത്ത അനുവദിക്കുന്നത് സംബന്ധിച്ച നടികള്‍ക്ക് തുടക്കമായത്.

ഇതു സംബന്ധിച്ച് സെപ്തംബര്‍ 23ന് സബ കരീമിന് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വരെ യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല എന്നതായിരുന്നു സത്യാവസ്ഥ.

പിന്നീട് സബ കരീമിന് സെപ്തംബര്‍ 23നും 25നുമെല്ലാം ഇതേ കാര്യം ആവര്‍ത്തിച്ചുകൊണ്ട് മെയിലുകള്‍ അയച്ചെങ്കിലും ഒക്ടോബര്‍ 24നാണ് ഏറ്റവും അവസാനം അനുമതിക്കായി അപേക്ഷ ഇമെയിലില്‍ അയച്ചത്.

എന്നാല്‍ പിന്നീട് കളിക്കാര്‍ വിദേശമണ്ണില്‍ പണമില്ലാതെ വലഞ്ഞതിനുശേഷം ഒക്ടോബര്‍ 30നാണ് അവരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയതെന്ന് ബി.സി.സി.ഐ. ഭാരവാഹി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here