‘പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും സന്തോഷിക്കാം, നിങ്ങളുടെ പോരാട്ടം വിജയകരം’; ജീവിതത്തോട് പൊരുതി മുന്നേറിയ ആ പെണ്‍കുട്ടി പഠനം നിര്‍ത്തി

തിരുവനന്തപുരം: കോളേജ് മാറ്റം ലഭിച്ച പെണ്‍കുട്ടി പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും അനാവശ്യ വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തി.

പെണ്‍കുട്ടിയുടെ കുടുംബസാഹചര്യങ്ങള്‍ മനസിലാക്കിയ മന്ത്രി കെ.ടി ജലീലിലാണ് മാനുഷിക പരിഗണനയെത്തുടര്‍ന്ന് കോളേജ് മാറ്റം അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഇത് വിവാദമാക്കുകയായിരുന്നു. വിഷയം വിവാദമായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു.

മന്ത്രി അനധികൃത നിയമനമല്ല നടത്തിയതെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് സര്‍ക്കാര്‍ കോളേജ് മാറ്റം അനുവദിച്ചത്.

നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലാക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്.

അന്ന് മന്ത്രി ജലീല്‍ പറഞ്ഞത്:

അച്ഛന്‍ ഉപേക്ഷിച്ചതോടെ താമസിക്കാന്‍ വീടില്ലാത്ത ഒരു പെണ്‍കുട്ടിക്ക് കോളേജ് മാറാന്‍ സൗകര്യം ചെയ്തുവെന്നതാണ് ഞാന്‍ ചെയ്ത മറ്റൊരു അപരാധം. ആ വിദ്യാര്‍ത്ഥിനിക്ക് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലാണ് പ്രവേശനം കിട്ടിയത്.

അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുണ്ട്. കോളേജ് മാറ്റം അനുവദിക്കാന്‍ ഒരു വര്‍ഷം അതേ കോളേജില്‍ പഠിച്ചിരിക്കണമെന്നതാണ് സര്‍വകലാശാലയുടെ വ്യവസ്ഥ.

ഈ കുട്ടിക്ക് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രവേശനം അനുവദിച്ചു. ഇത് തെറ്റാണെങ്കില്‍ അതിനിയും ആവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News