
ഷാര്‍ജ ഭരണാധികാരിയുടെ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.
മലയാളിയായ ഷീല സോമന്‍ വിവര്‍ത്തനം ചെയ്ത പുസ്തകം ഷാര്‍ജ ഭരണാധികാരി തന്നെയാണ് പ്രകാശനം ചെയ്തത്.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എഴുതിയ ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ഗള്‍ഫ് എന്ന പുസ്തകമാണ് തൃശ്ശൂര്‍ സ്വദേശി ഷീല സോമന്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്.
സ്വന്തം അധികാര താല്‍പര്യങ്ങള്‍ക്കുവേണ്ടി അറബികള്‍ കടല്‍കൊള്ളക്കാര്‍ ആയിരുന്നു എന്ന് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചിരുന്നതിന്റെ സത്യാവസ്ഥ വെളിവാക്കുന്നതാണ് സുല്‍ത്താന്റെ പുസ്തകം. വാണിജ്യ താല്പര്യം മാത്രം മുന്നില്‍ വച്ചായിരുന്നു ഈ വ്യാജപ്രചരണമെന്നും കടല്‍ക്കൊള്ളക്കാര്‍ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു എന്നും പുസ്തകത്തിലൂടെ പറയുന്നു.
ഷാര്‍ജ ഭരണാധികാരിയുടെ ഈ പുസ്തകങ്ങളില്‍ ആകൃഷ്ടയായാണ് തൃശൂര്‍ സ്വദേശിനിയായ ഷീല സോമന്‍ പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റിയത്.
ഏറെക്കാലത്തെ പ്രയത്‌നത്തിനൊടുവില്‍ പുസ്തകം യാഥാര്‍ഥ്യമായി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്നെ നേരിട്ടെത്തി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
തന്റെ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്നു ഷീല സോമന്‍ പറഞ്ഞു. പുതുക്കാട് ടൗണ്‍ സഹകരണ സംഘം സെക്രട്ടറിയാണ് ഷീല സോമന്‍. അറബി കടല്‍കൊള്ള ഒരു കെട്ടുകഥ എന്ന പേരിലാണ് പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം.
ചടങ്ങില്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണി, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സെയ്ദ് മുഹമ്മദ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here