ഭയപെടുത്താനും പൊട്ടിച്ചിരിപ്പിക്കാനും നാളെ മുതല്‍ ‘ആകാശഗംഗ 2’

വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍, പുതുമുഖം ആതിര എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആകാശഗംഗ 2’ നാളെ പ്രദര്‍ശനത്തിനെത്തുന്നു.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്‌നിഖാന്‍, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഒരവധിക്കാലത്ത് നായിക ആതിര കോവിലകത്തെത്തുന്നു. കൂടെ സഹപാഠികളായ ഗോപീകൃഷ്ണനും ടൈറ്റസും ജിത്തുവുമുണ്ടായിരുന്നു.

ഗോപീകൃഷ്ണന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ടൈറ്റസും ജിത്തുവും വിശ്വാസത്തെക്കുറിച്ച് തരം പോലെ സംസാരിക്കുന്നവരാണ്. മാണിക്കശ്ശേരി കോവിലകം ഇന്നും അവിശ്വസിനീയമായ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.

ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ആതിര ഇറങ്ങി തിരിക്കുന്നു. അതോടെ കോവിലം വീണ്ടും ദുര്‍ലക്ഷണങ്ങളുടെ കേളിരംഗമാകുന്നു. തുടര്‍ന്നുണ്ടാകുന്ന ഭീതിജനകങ്ങളായ മുഹൂര്‍ത്തങ്ങളാണ് ആകാശ ഗംഗ 2 എന്ന ചിത്രത്തില്‍ വിനയന്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News