തിരുവനന്തപുരം: സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റ വെല്ലുവിളി. തനിക്കെതിരായ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം കോടതിയില്‍ തെളിയിക്കാമോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ ചോദിച്ചു.

തനിക്കെതിരായ ബന്ധുനിയമനം കോടതി ചവറ്റ് കൊട്ടയില്‍ എറിഞ്ഞപ്പോള്‍ പുതിയ ആരോപണവുമായി പ്രതിപക്ഷം എത്തിയിരിക്കുകയാണെന്നും ജലീല്‍ ആരോപിച്ചു.

എം ജി, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപ്പെട്ട് വിദ്യാര്‍തികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കി എന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്ന് വിഡി സതീശന്‍ ആണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഇതിന് മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ വൈകാരികമായിട്ടാണ് മറുപടി പറഞ്ഞത്.

തനിക്കെതിരായ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം കോടതിയില്‍ തെളിയിക്കാമോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍. തനിക്കെതിരായ ബന്ധുനിയമനം കോടതി ചവറ്റ് കൊട്ടയില്‍ എറിഞ്ഞപ്പോള്‍ പുതിയ ആരോപണവുമായി പ്രതിപകം എത്തിയിരിക്കുകയാണെന്നും ജലീല്‍ തിരിച്ചടിച്ചു. സ്‌കൂള്‍ അധ്യാപകനെ പിടിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആക്കാന്‍ നോക്കിയവരാണ് ലീഗുകാരെന്നും, യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട കാലിക്കട്ട് സിന്‍ഡിക്കേറ്റ് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയത് മറന്ന് പോയോ എന്ന് ജലീല്‍ തിരിച്ചടിച്ചു.

സര്‍വ്വകലാശാല നിയമത്തിന്റെ ഏത് വ്യവസ്ഥ പ്രകാരം ആണ് മാര്‍ക്ക് ദാനം നല്‍കാനാകുക എന്ന് മന്ത്രി വ്യക്തമാക്കിയാല്‍ താന്‍ അടിയന്തര പ്രമേയം പിന്‍വലിക്കാന്‍ തയ്യാറ്റാണെന്ന് സതീശന്‍ വെല്ലുവിളിച്ചു.

കട്ട മുതല്‍ തിരിച്ച് കൊടുത്തത് കൊണ്ട് കളവ് കളവ് അല്ലാതാവുന്നില്ലല്ലോ എന്നും ഞങ്ങള്‍ ഉന്നയിച്ച എല്ലാ ആക്ഷേപങ്ങള്‍ ശരിയായത് കൊണ്ടാണ് മാര്‍ക്ക് ദാനം റദ്ദ് ചെയ്തത് പ്രതിപക്ഷ നേതാവ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിയാല്‍ തൃപ്തരാകാത്ത പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.