മുഖ്യമന്ത്രി പിണറായി വിജയനില്‍ പൂര്‍ണ വിശ്വാസമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍; ”തന്റെ മക്കള്‍ക്ക് സംഭവിച്ചത് ഇനി ഒരു കുട്ടിക്കും ഉണ്ടാവരുത്, കേസില്‍ സിബിഐ അന്വേഷണം ആവശ്യം”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍.

തന്റെ മക്കള്‍ക്ക് സംഭവിച്ചത് ഇനി ഒരു കുട്ടിക്കും ഉണ്ടാവരുതെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന് ഒപ്പം എത്തിയായിരുന്നു മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

കേസില്‍ സാധ്യമായതെല്ലാം ചെയ്യാമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെപിഎംഎസ് പുന്നല ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് ആഗ്രഹമുണ്ടെന്നും മരണപ്പെട്ട കുട്ടികളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here