തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹര.ബിജെപി-ശിവസേനാ സഖ്യം മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയത് കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. പല പ്രമുഖരായ മന്ത്രിമാരും നേതാക്കളും പരാജയപ്പെടുകയും ചെയ്തു.തീവ്രദേശീയതയില്‍ കേന്ദ്രീകരിച്ച് മോഡിയും അമിത് ഷായും നടത്തിയ പ്രചാരണം ഫലമുണ്ടാക്കിയില്ല. 2019 മേയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുഫലവുമായി താരതമ്യം ചെയ്താല്‍ രണ്ടു സംസ്ഥാനത്തും ജനപിന്തുണയിലുണ്ടായ ഇടിവ് ബോധ്യമാകും.

ഹരിയാനയില്‍ 10 ലോക്‌സഭാ മണ്ഡലത്തിലും വിജയിച്ച ബിജെപി ആകെയുള്ള 90ല്‍ 80 നിയമസഭാ മണ്ഡലത്തിലും ലീഡ് നേടി.ഇപ്പോള്‍ അവര്‍ക്കു കിട്ടിയത് 40 സീറ്റ് മാത്രം. വോട്ടുവിഹിതം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 58 ശതമാനത്തില്‍നിന്ന് 36 ആയി കുറഞ്ഞു.22 ശതമാനത്തിന്റെ ഇടിവ്. മത്സരിച്ച ഒമ്പതു മന്ത്രിമാരില്‍ ഏഴു പേരും തോറ്റു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യം 48ല്‍ 41 ലോക്‌സഭാ സീറ്റും നേടിയതാണ്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും തമ്മില്‍ മത്സരിച്ചപ്പോള്‍ അവര്‍ക്ക് മൊത്തത്തില്‍ 185 സീറ്റ് ലഭിച്ചു, ഇപ്പോള്‍ ഒന്നിച്ചു മത്സരിച്ചപ്പോള്‍ കിട്ടിയത് 161 സീറ്റ്.