അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക കേസില്‍ 40 ദിവസത്തിലേറെയായി തുടര്‍ച്ചയായി വാദം കേട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് 63 കാരനായ ജ. ബോബ്‌ഡേ.കരിയറിലെ നാഴികക്കല്ലായിരിക്കുമോ അയോധ്യ വിധിയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.

‘അയോദ്ധ്യ കേസ് തീര്‍ച്ചയായും പ്രധാനമാണ്. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്’. അദ്ദേഹം പറയുന്നു.അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശമുന്നയിക്കുന്ന തര്‍ക്കം മുന്ന് പതിറ്റാണ്ടായി രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്.