ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചോര്‍ത്തി

ഇസ്രായേല്‍ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചു.വാട്സാപ്പ് വീഡിയോ കോളിലൂടെയുമാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 1400 ഓളം പേരുടെ ഫോണുകള്‍ ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടി എന്‍.എസ്.ഒ എന്ന ഐടി കമ്പനി ചോര്‍ത്തി.

യുഎസ് ഫെഡറല്‍ കോടതിയില്‍ വാട്സാപ്പ് കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്തിരുന്നു. 20 ഓളം രാജ്യത്തുള്ള നയതന്ത്രജ്ഞരടക്കമുള്ളവരുടെ ഫോണുകളായിരുന്നു ഹാക്ക് ചെയ്തിരുന്നത്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാട്സാപ്പ് ഇപ്പോള്‍ സ്ഥരീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരീക്ഷക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. എത്രയാളുകളുണ്ടെന്നത് സംബന്ധിച്ച് കൃത്യമായി പറയാനാവില്ല. അതൊരു ചെറിയ സംഖ്യയല്ലെന്നും ഒരു വാട്സാപ്പ് വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News