ബഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളില്‍. ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖയും യുഎസ് സൈന്യത്തിനു ലഭിച്ചത് ചാരന്‍ വഴി. വിവരങ്ങള്‍ നല്‍കിയ ചാരന് യുഎസ് രണ്ടരക്കോടി ഡോളര്‍ ( ഏകദേശം 177 കോടിയോളം രൂപ) പാരിതോഷികം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ബഗ്ദാദിയെ സൈന്യം വളയുമ്പോഴും ഇയാള്‍ ഒപ്പമുണ്ടായിരുന്നു.

ബഗ്ദാദി കൊല്ലപ്പെട്ടതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. ഐഎസ് ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതാണ് ഐഎസിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ സിറിയയില്‍ നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്.

ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു.ഒളിത്താവളം യുഎസ് വളയുകയായിരുന്നു.പിടിക്കപ്പെടുമെന്നായപ്പോള്‍, സ്വയം നടത്തിയ സ്‌ഫോടനത്തില്‍ ബഗ്ദാദിയും മൂന്നു കുട്ടികളും കൊല്ലപ്പെടുകയായിരുന്നു.അഞ്ചു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന ബഗ്ദാദി ‘നായയെപ്പോലെയാണു മരിച്ചതെന്നാണു’ ട്രംപ് പ്രതികരിച്ചത്.