ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി

പാലക്കാട് അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് പാലക്കാട് ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറ്റുമുട്ടലില്‍ മരിച്ച മണി വാസകത്തിന്റെ സഹോദരിയും കാര്‍ത്തിയുടെ സഹോദരനുമാണ് കോടതിയെ സമീപിച്ചത്. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കരുതെന്നുമായിരുന്നു ആവശ്യം. ഹര്‍ജി പരിഗണിച്ച് നാല് പേരുടെയും മൃതദേഹം നവം. 4 വരെ സംസ്‌ക്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ ശ്രമം. മൃതദേഹം തിരിച്ചറിയാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കണമെന്നും പോലീസിനോട് ആവശ്യപ്പെടും.

സുപ്രീം കോടതി മാനദണ്ഡമനുസരിച്ച് ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നവം 2 ന് കോടതി പരിഗണിക്കും. കേരളത്തിലെത്തിയ സഹോദരിക്ക് മണിവാസകത്തിന്റെ ബന്ധുക്കള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയിലും അനുകൂല വിധി കോടതി പുറപ്പെടുവിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കാണാന്‍ പോലീസ് അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News