പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിയ അനാവശ്യ വിവാദത്തില്‍ മനംനൊന്ത് പഠനം ഉപേക്ഷിച്ച വിജിയുടെ തുടര്‍ പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍.

പഠന ചെലവ് തന്‍റെ മകന്‍റെ ശമ്പളത്തില്‍ നിന്നും വഹിക്കുമെന്നും ഷാഹിദാ കമാല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

16 വയസ്സിൽ പിതാവ് നഷ്ടപെട്ടപ്പോൾ +1 വിദ്യാർത്ഥിയായിരുന്ന എന്റെ മകന്റെ വിദ്യാഭ്യാസമായിരുന്നു എന്റെ മുന്നിലെ പ്രധാന വെല്ലുവിളി.

അന്ന്, ഞാൻ അതുവരെ പ്രവർത്തിച്ച എന്റെ പ്രസ്ഥാനം കൂടെ ഉണ്ടായിരുന്നില്ല. ഇന്ന് മറ്റൊരു പെൺകുട്ടിയുടെ വിദ്യാഭ്യാസവും നഷ്ടപെടുത്തി.

ഇന്ന് എന്റെ മകൻ BBA കഴിഞ്ഞു വിദേശത്ത് ജോലി ചെയ്യുന്നു. അന്ന് എന്റെ ഒപ്പം നിൽക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.