നെടുങ്കണ്ടം കോമ്പയാര്‍ കമലാലയം വീട്ടില്‍ ഉല്ലാസിനെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. അനില്‍കുമാര്‍ ശിക്ഷിച്ചത്.

2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതി യാതൊരു ശിക്ഷാ ഇളവിനും അര്‍ഹനല്ലെന്ന് നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ നല്‍കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.

കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ചു. പിഴയായി ഈടാക്കുന്ന തുക നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി. വാഹിദ ഹാജരായി