സിപിഐഎം പൂഞ്ഞാർ മുൻ ഏരിയാ സെക്രട്ടറി കെആർ ശശിധരൻ വാഹനാപകടത്തിൽ മരിച്ചു

സിപിഐ എം പൂഞ്ഞാർ മുൻ ഏരിയാ സെക്രട്ടറി കെ ആർ ശശിധരൻ വാഹനാപകടത്തിൽ മരിച്ചു.

കോട്ടയം തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലായിരുന്നു അപകടമുണ്ടായത്. ശശിധരൻ സഞ്ചരിച്ചിരുന്ന കാർ പാലത്തിന്റെ കൈവരിയിൽ തട്ടിതെറിച്ച് തോട്ടിലേക്ക് മറിഞ്ഞ് ആണ് അപകടമുണ്ടായത്.

വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.അപകടത്തിൽ പരിക്കേറ്റ പാലാ സ്വദേശി ജോണി സി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KSEBOA മുൻ ഭാരവാഹിയും റിട്ടയേർഡ് സീനിയർ സൂപ്രണ്ടുമാണ് ശശിധരൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News